കാഞ്ഞിരപ്പള്ളിയിൽ സാമൂഹ്യവിരുദ്ധർ കടയ്ക്ക് സമീപം പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിന് തീയിട്ടു. സ്കൂട്ടറിൽ നിന്നും തീ പടർന്ന് സമീപത്തെ ഇലക്ട്രോണിക്സ് കടക്കും വൻനാശനഷ്ടം.. സംഭവം ഇന്ന് പുലർച്ചെ



കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയിൽ സാമൂഹ്യവിരുദ്ധർ കടയ്ക്ക് സമീപം പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിന് തീയിട്ടു. സ്കൂട്ടറിൽ നിന്നും തീ പടർന്ന് സമീപത്തെ ഇലക്ട്രോണിക്സ് കടക്കും വൻനാശനഷ്ടം
ഇന്ന് പുലർച്ചെയാണ് സംഭവം. കാഞ്ഞിരപ്പള്ളി 26- മൈൽ സ്വദേശി അൻസാരിയുടെ ഉടമസ്ഥതയിലുള്ള കരിപ്പായിൽ ഇലക്ട്രോണിക്സ് എന്ന സ്ഥാപനത്തിനും സ്‌കൂട്ടറിനും ആണ് സാമൂഹ്യവിരുദ്ധർ തീ ഇട്ടത്. കടയ്ക്കുള്ളിലേക് തീ പടർന്ന് ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചു. സ്കൂ‌ട്ടർ പൂർണമായും കത്തി നശിച്ചു. ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്.പ്രതികൾക്കായി അന്വോഷണം ആരംഭിച്ചു 
أحدث أقدم