
ഓൺലൈനായി ഓർഡർ ചെയ്തു വരുത്തിയ കൊക്കൈൻ സ്വീകരിക്കുന്നതിനിടെ ഹൈരദാബാദിലെ യുവ ഡോക്ടർ പിടിയിൽ. അഞ്ച് ലക്ഷം രൂപയുടെ കൊക്കൈനാണ് ഡോ. നമ്രത ഛിഗുരുപതി വാങ്ങിയത്. കൊക്കൈൻ വിതരണം ചെയ്യാനെത്തിയ വ്യക്തിയും പിടിയിലായിട്ടുണ്ട്.ആറ് മാസം മുമ്പ് ഒമേഗാ ആശുപത്രിയിയുടെ സിഇഒ സ്ഥാനമൊഴിഞ്ഞ ഡോ. നമ്രത, മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന ലഹരി കടത്തുകാരൻ വൻഷ് ധാക്കറിൽ നിന്നാണ് കൊക്കൈൻ വാങ്ങിയത്.
ഇത് എത്തിച്ചതാവട്ടെ ധാക്കറുടെ സംഘാംഗമായ ബാലകൃഷണയും. 34കാരിയായ ഡോക്ടർ നമ്രത വാട്സ്ആപ് വഴിയാണ് ലഹരിക്കടത്തുകാരനെ ബന്ധപ്പെട്ടതെന്നും തുടർന്ന് അഞ്ച് ലക്ഷം രൂപയുടെ കൊക്കൈൻ ഓർഡർ ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. പണം ഓൺലൈനായി ട്രാൻസ്ഫർ ചെയ്തുകൊടുക്കുകയും ചെയ്തു.