
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ പദവിയിൽ സിപിഐയെ അനുനയിപ്പിക്കാൻ പുതിയ നീക്കവുമായി സിപിഐഎം. പ്രതിപക്ഷ ഉപനേതാവ് പദവി തൽക്കാലം ഒഴിവാക്കാനുള്ള ആലോചനയിലാണ് സിപിഐഎം. തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ സിപിഐഎം പദവി ഏറ്റെടെത്തേക്കില്ല. ഈ സാഹചര്യത്തിലാണ് ഉപനേതാവ് പദവി തന്നെ തൽക്കാലം വേണ്ടെന്ന് വെയ്ക്കാൻ സിപിഐഎം ആലോചിക്കുന്നത്. സിപിഐഎമ്മിൻ്റെ സംസ്ഥാന സെക്രട്ടറിയേറ്റ് ഈ വിഷയം ചർച്ച ചെയ്യും. വിഷയത്തിൽ പുതിയ ഫോർമുല സിപിഐക്ക് മുന്നിൽ വെയ്ക്കാനാണ് സിപിഐഎം നീക്കം. പുതിയ നിർദ്ദേശം സിപിഐ അംഗീകരിച്ചാൽ തർക്കം ഒഴിവാക്കാൻ സാധിക്കുമെന്നാണ് സിപിഐഎം നേതൃത്വം പ്രതീക്ഷിക്കുന്നത്