കൊല്ലത്ത് കടുവയുടെ ജഡം കണ്ടെത്തി. കുളത്തുപ്പുഴ കല്ലടയാറ്റില്‍ പൂമ്പാറയ്ക്ക് സമീപമാണ് കടുവയുടെ ജഡം കണ്ടെത്തിയത്. ഒഴുകിയെത്തിയ നിലയിലാണ് മൃതദേഹം കണ്ടത്. കടുവയുടെ ജഡം പോസ്റ്റ്മാര്‍ട്ടം നടത്തുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നേരത്തെ ഈ പ്രദേശത്ത് കടുവയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു.
കഴിഞ്ഞ ദിവസം കോന്നി കുമ്മണ്ണൂര്‍ കാഞ്ഞിരപ്പാറയില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. വനത്തിലാണ് ജഡം കണ്ടെത്തിയത്.