ആലപ്പുഴ: ആലപ്പുഴ തിരുമല പോഞ്ഞിക്കരയിൽ ഗൃഹനാഥൻ വെള്ളക്കെട്ടിൽ വീണു മരിച്ചു. വട്ടപ്പറമ്പിൽ അനിരുദ്ധൻ (75) ആണ് മരിച്ചത്. നേരത്തെ താമസിച്ചിരുന്ന വീട്ടിൽ വെള്ളം കയറിയത് നോക്കാൻ പോയപ്പോഴാണ് വെള്ളക്കെട്ടിൽ വീണത്. കാണാതിരുന്നതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് വെള്ളത്തിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. അഗ്നിശമന സേനയെത്തി മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
നേരത്തെ താമസിച്ച വീട്ടിൽ വെള്ളം കയറിയത് നോക്കാൻ പോയി… വയോധികൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു…
ജോവാൻ മധുമല
0
Tags
Top Stories