കെപിസിസി നേതൃമാറ്റവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി കെ സുധാകരനെ ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിച്ചിരുന്നു. പുറത്തേക്ക് വരുന്ന റിപ്പോർട്ടുകൾ.
കോഴിക്കോട് നടന്ന യുഡിഎഫ് നേതൃയോഗത്തിൽ പങ്കെടുക്കാതെയാണ് കെ സുധാകരൻ ഡൽഹിയിലേക്ക് പുറപ്പെട്ടത്. ഹൈക്കമാൻഡ് നിർദ്ദേശിച്ചാൽ സ്ഥാനമൊഴിയാൻ തയ്യാറാണെന്ന് കെ സുധാകരൻ ഹൈക്കമാന് ഡിനെ അറിയിച്ചെന്നും റിപ്പോർട്ടുകളുണ്ട്. നേതൃമാറ്റത്തിൽ വിശദമായ ചർച്ചക്ക് വേണ്ടിയാണ് സുധാകരനെ ഡൽഹിയിലേക്ക് ഹൈക്കമാന്ഡ് വിളിപ്പിച്ചത്.
കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി ഡോക്ടർ കെ സുധാകരൻ ചർച്ച നടത്തിയതായാണ് വിവരം. അടൂർ പ്രകാശ്, ബെന്നി ബെഹന്നാൻ, സണ്ണി ജോസഫ്, ആൻ്റോ ആൻ്റണി, എംഎം ഹസൻ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയ പേരുകളാണ് സാധ്യത പട്ടികയിലുള്ളത്.
കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് ആൻ്റോ എംപി, സണ്ണി ജോസഫ് ആൻ്റണി എന്നിവർക്ക് പട്ടികയിൽ മുൻഗണന. നിലവിലുള്ള ബിജെപി കേരളത്തിലെ ക്രൈസ്തവ സഭകളെ ഒപ്പം നിർത്തുന്നത് കോൺഗ്രസിന് ഗുണകരമല്ല. അതിനാല് ക്രൈസ്തവ വിഭാഗത്തിലുള്ള ഒരാള് കെപിസിസി അധ്യക്ഷനാകുന്നത് ഗുണം ചെയ്യുമെന്നാണ് കോണ്ഗ്രസിൻ്റെ വിലയിരുത്തല്.