നീറ്റ് പരീക്ഷ വ്യാജ ഹാൾ ടിക്കറ്റ് കേസ്; വിദ്യാർത്ഥിയെ വിട്ടയച്ചു


       

തിരുവനന്തപുരം: നീറ്റ് പരീക്ഷയുടെ വ്യാജ ഹാൾ ടിക്കറ്റുമായി ബന്ധപ്പെട്ട് പിടിയിലായ വിദ്യാർത്ഥിയെ വിട്ടയച്ചു. തിരുവനന്തപുരം പശുവയ്ക്കൽ സ്വദേശിയായ വിദ്യാർത്ഥിയെയാണ് വിട്ടയച്ചത്. തട്ടിപ്പിൽ പങ്കില്ലെന്നും ചതിക്കപ്പെട്ടതാണെന്നും വ്യക്തമായതിന് പിന്നാലെയാണ് 20കാരനായ വിദ്യാർത്ഥിയെ വിട്ടയച്ചത്. വിദ്യാർത്ഥി കുറ്റക്കാരനല്ലെന്ന് കോടതിയിൽ റിപ്പോർട്ട് നൽകുമെന്നും പൊലീസ് അറിയിച്ചു. ഇതോടെ കേസിൽ വിദ്യാർത്ഥി സാക്ഷിയാകാനാണ് സാധ്യത.

أحدث أقدم