
കൊച്ചി: ആലുവയിൽ സ്വകാര്യ ബസ് സ്റ്റാൻഡിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് വെട്ടേറ്റു. തിരുവനന്തപുരം സ്വദേശി അൻഷാദിനാണ് വെട്ടേറ്റത്. ഗുരുതരമായ പരുക്കുകളോടെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് അൻഷാദിനെ പ്രവേശിപ്പിച്ചത്. സംഭവത്തിന് പിന്നിൽ നാല് പേരുണ്ടെന്നാണ് പൊലീസിന്റെ നിഗമനം . ആക്രമിച്ചവരിൽ അനീഷ്, ചാക്കോ എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. മദ്യപാനത്തിനിടയിലുണ്ടായ കലഹമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് വിവരം.