
ആലപ്പുഴ: കായംകുളം കുന്നത്താലുംമൂട്ടിലെ ബിവറേജസിൽ കയറി ഡെലിവറി കൗണ്ടറിലെ സ്റ്റാഫിനെ മര്‍ദ്ദിച്ച കേസിലെ പ്രതി പിടിയില്‍. കീരിക്കാട് കളക്കാട്ട് വീട്ടിൽ റിയാസ് (36) ആണ് പോലീസിന്റെ പിടിയിലായത്. മദ്യം വാങ്ങാനായി എത്തിയ റിയാസിനോട് ക്യൂ നിൽക്കാൻ ഡെലിവറി കൗണ്ടറിലുണ്ടായിരുന്ന ജീവനക്കാരൻ പറഞ്ഞതിനെ തുടര്‍ന്ന് റിയാസ് ജീവനക്കാരനെ ചീത്ത വിളിക്കുകയും പുറത്ത് ഇറങ്ങിയാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
തുടർന്ന് സ്റ്റോക്ക് ക്ലിയർ ചെയ്യാൻ പുറത്തിറങ്ങിയ ജീവനക്കാരനെ റിയാസ് അസഭ്യം പറയുകയും മർദ്ദിക്കുകയുമായിരുന്നു. കായംകുളം സിഐ അരുൺ ഷാ, എസ്ഐ രതീഷ് ബാബു, എഎസ്ഐ സജീവ് കുമാർ, പൊലീസ് ഉദ്യോഗസ്ഥരായ അഖിൽ എസ് ആനന്ദ്, സോനുജിത്ത്, പദ്മദേവ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.