കോട്ടയത്ത് അച്ഛൻ ഓടിച്ച പിക്ക്അപ് വാന്‍ പിന്നോട്ടെടുക്കുന്നതിനിടെ അപകടം; ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം


പിതാവ് ഓടിച്ച പിക്ക്അപ് വാന്‍ പിന്നോട്ടെടുക്കുന്നതിനിടെ ഇടിച്ച് പരിക്കേറ്റ ഒന്നരവയസുകാരി മരിച്ചു. കോട്ടയം അയര്‍ക്കുന്നത്താണ് സംഭവം. കോയിത്തുരുത്തില്‍ ബിബിന്‍ ദാസിന്റെ മകള്‍ ദേവപ്രിയ ആണ് മരിച്ചത്.

ചൊവ്വാഴ്ച വൈകുന്നേരം വീട്ടുമുറ്റത്തുവെച്ചായിരുന്നു അപകടം. വാഹനം പിന്നോട്ടെടുത്തപ്പോള്‍ കുട്ടി വാഹനത്തിനടുത്തേക്ക് ഓടിയെത്തിയതാണ് അപകടത്തിനിടയാക്കിയത്. തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച ഉച്ചയോടെയായിരുന്നു മരണം. സംസ്‌കാരം വ്യാഴാഴ്ച നടക്കും.

أحدث أقدم