പൊലീസിനെ ആക്രമിച്ച പൂച്ച അറസ്റ്റിൽ; ഉടമ എത്തിയതോടെ ജാമ്യത്തിൽ വിട്ടയച്ചു...!



ബാങ്കോക്ക് തായ്ല‌ൻഡിലെ
ബാങ്കോക്കിൽ പൂച്ചയെ പൊലീസ് അറസ്‌റ്റ് ചെയ്തു. ഉടമ എത്തിയതോടെ പിന്നീട് ജാമ്യത്തിൽ വിട്ടു. മേയ് 9-നാണ് സമൂഹമാധ്യമത്തിൽ ഏറെ ശ്രദ്ധ നേടിയ വ്യത്യസ്‌തമായ സംഭവം അരങ്ങേറിയത്. പൊലീസ് ഓഫിസർ ഡാ പരിന്ദ പകീസുക് ആണ് സംഭവം തന്റെ സമൂഹമാധ്യമ പോസ്റ്റിലൂടെ പങ്കുവച്ചത്.

പൂച്ചയെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നപ്പോൾ സ്വീകരിക്കുകയും പരിപാലിക്കുകയും ചെയ്തു. എന്നാൽ, നന്ദി പ്രകടിപ്പിക്കുന്നതിന് പകരം സ്റ്റേഷനിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ പൂച്ച മാന്തുകയും കടിക്കുകയും ചെയ്യാൻ തുടങ്ങി. പിങ്ക് നിറത്തിലുള്ള ഹാർനെസും (ഒരു തരം വസ്ത്രം) പൂച്ച ധരിച്ചിരുന്നു. 'നബ് ടാങ്' എന്നാണ് പൂച്ചയുടെ പേര്.

ഈ പൂച്ച പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് കേസെടുത്തിട്ടുണ്ട്, കസ്റ്റഡിയിലെടുക്കാൻ പോകുന്നു. ദയവായി ഈ പോസ്റ്റ് പങ്കുവയ്ക്കുക. ഉടമ എത്തിയാൽ പൂച്ചയെ ജാമ്യത്തിൽ വിടാം," എന്ന് പകീസുക് തന്റെ സമൂഹമാധ്യമ പോസ്റ്റിൽ എഴുതി. പൂച്ചയുടെ ചിത്രങ്ങളും ഇതോടൊപ്പം പങ്കുവച്ചു. അപ്രതീക്ഷിത അതിഥിക്കായി ഭക്ഷണവും കളിപ്പാട്ടങ്ങളും ഉൾപ്പെടെ ആകർഷകമായ ഒരു അന്തരീക്ഷം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പോസ്റ്റ‌് ശ്രദ്ധ ആകർഷിച്ചതിന് പിന്നാലെ, നിരവധി ആളുകൾ പൂച്ചയെ ദത്തെടുക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചു. എന്നാൽ, അതിന്റെ യഥാർഥ ഉടമയെ കണ്ടെത്തുക എന്നതിനായിരുന്നു തങ്ങളുടെ മുൻഗണനയെന്ന് പകീസുക് വ്യക്തമാക്കി. അടുത്ത ദിവസം തന്നെ പൂച്ചയുടെ ഉടമ പൊലീസ് സ്റ്റേഷനിലെത്തി.പൂച്ചയെ ഉടമയ്ക്ക് കൈമാറുന്നതിന് തൊട്ട് മുൻപായി രസകരമായൊരു പൊലീസ് റിപ്പോർട്ടും പകീസുക് തയാറാക്കി. 'എനിക്ക് വിശന്നു. ആരെയും കടിക്കാൻ ഞാൻ ഉദേശിച്ചിരുന്നില്ല, അതേസമയം കേസിൽ ശരിയായ അന്വേഷണം വേണം. കാരണം ആളുകളെ കടിക്കുന്നത് ശരിയാണെന്ന് മറ്റ് പൂച്ചകൾ കരുതാൻ പാടില്ല', എന്നായിരുന്നു റിപ്പോർട്ട്....


أحدث أقدم