ഈ അബദ്ധങ്ങൾ ശ്രദ്ധിക്കൂ.. ഇവ പാമ്പുകളെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തും…


        
വൈകുന്നേരങ്ങളിൽ കാറ്റുംകൊണ്ട് വീടിന് പുറത്തേക്ക് ഇറങ്ങി നിൽക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും.എന്നാൽ വീടിന് പുറത്ത് ഇറങ്ങുമ്പോൾ ചില കാര്യങ്ങൾ വളരെയധികം നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. പലതരം ജീവികളും ഇഴജന്തുക്കളുമെല്ലാം വീട്ടിൽ ഉണ്ടാകാം. വീടിന് പുറത്ത് ഇഴജന്തുക്കളുടെ ശല്യമുണ്ടെങ്കിൽ അതിന് കാരണം ഇവയൊക്കെയാകാം..

അമിതമായി പുല്ല് വളർന്നാൽ

ഉയരമുളള പുല്ലുകൾക്കിടയിൽ സുരക്ഷിതമായിരിക്കാൻ പാമ്പുകൾക്ക് സാധിക്കും. കൂടാതെ ഇരയെ പിടികൂടാനും ഇത് സഹായിക്കുന്നു. അതിനാൽ തന്നെ എപ്പോഴും പുല്ല് വെട്ടി വൃത്തിയാക്കി ഇടാൻ ശ്രദ്ധിക്കണം.

എലി ശല്യം

വീട്ടിൽ എലി ശല്യം ഉണ്ടെങ്കിലും പാമ്പുകൾ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. കാരണം എലികൾ പാമ്പുകളെ ആകർഷിക്കുന്നവയാണ്. എലി, അണ്ണാൻ തുടങ്ങിയവ വീട്ടിൽ വരുന്നുണ്ടെങ്കിൽ അവയെ പിടികൂടാൻ പാമ്പും പിന്നാലെ എത്തുന്നു. അതിനാൽ തന്നെ എലികളെ തുരത്തേണ്ടതും അത്യാവശ്യമാണ്.

മാലിന്യങ്ങൾ കൂടി കിടന്നാൽ

പുല്ലിൽ മാത്രമല്ല പാമ്പുകൾക്ക് വേറെയും സ്ഥലങ്ങളിൽ ഒളിച്ചിരിക്കാൻ സാധിക്കും. അതിൽ മറ്റൊന്നാണ് മാലിന്യങ്ങൾ. ഇത് കുന്നുകൂടി കിടന്നാൽ പാമ്പുകൾ ചവറുകൾക്കിടയിൽ ഒളിച്ചിരിക്കും. അതിനാൽ തന്നെ എപ്പോഴും വീടും പരിസരവും വൃത്തിയോടെ സൂക്ഷിക്കുക.

ചെടികൾക്ക് അമിതമായി വെള്ളമൊഴിക്കരുത്

അമിതമായി ചെടികൾക്ക് വെള്ളമൊഴിച്ചാൽ എപ്പോഴും ഈർപ്പമായിരിക്കുകയും അതിനിലേക്ക് പ്രാണികൾ വരുകയും ചെയ്യുന്നു. ഇതിനെ പിടികൂടാൻ പാമ്പും പിന്നാലെയെത്തും. അതിനാൽ തന്നെ അമിതമായി ചെടികൾക്ക് വെള്ളമൊഴിക്കാതിരിക്കുക.


أحدث أقدم