പരിഹസിച്ചോളൂ, റീല്‍സ് തുടരും.. വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതും തുടരും…


        
സംസ്ഥാനത്തെ ദേശീയപാത മണ്ണിടിച്ചിലില്‍ വീണ്ടും പ്രതികരണവുമായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ദേശീയപാത പൊളിഞ്ഞതില്‍ ബിജെപിയും യുഡിഎഫും രാഷ്ട്രീയ ലാഭം നേടാനാണ് ശ്രമിക്കുന്നതെന്ന് മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി.യുഡിഎഫ് സര്‍ക്കാരിന്റെ കെടുകാര്യസ്ഥത കാരണം മുടങ്ങിയ പദ്ധതിയാണിതെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയ്ക്കായി 5560 കോടി രൂപ
സംസ്ഥാന സര്‍ക്കാര്‍ മുടക്കി. കേരള സര്‍ക്കാരിന്റെ റോള്‍ ജനം മനസിലാക്കിയിട്ടുണ്ടെന്നും ദേശീയപാത വികസനത്തിലെ കേരളത്തിന്റെ റോള്‍ തന്‌റെ റീലുകളിലൂടെ പറഞ്ഞുകൊണ്ടേയിരിക്കും എന്നും മുഹമ്മദ് റിയാസ്.

റീല്‍സ് ജനങ്ങളേറ്റെടുക്കുന്നു, സോഷ്യല്‍ മീഡിയയിലൂടെ ലക്ഷക്കണക്കിന് ജനങ്ങളിലേയ്‌ക്കെത്തുന്നുവെന്നത് നിങ്ങള്‍ക്ക് തലവേദനയാണെന്നറിയാം. അതുകൊണ്ട് നിങ്ങള്‍ എത്ര പരിഹസിച്ചാലും ഇനിയുള്ള ഒരു വര്‍ഷം വികസന പ്രവര്‍ത്തനത്തിന്റെ റീല്‍സ് ഇടല്‍ അല്ലെങ്കില്‍ സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രചരണം ഞങ്ങള്‍ അവസാനിപ്പിക്കും എന്ന് നിങ്ങള്‍ വ്യാമോഹിക്കണ്ട. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നില്ലായിരുന്നുവെങ്കില്‍ എന്‍എച്ച് 66 കേരളത്തില്‍ ഇന്നും സ്വപ്‌നങ്ങളില്‍ മാത്രമാണെന്നും മന്ത്രി പറഞ്ഞു
أحدث أقدم