ദേശീയപാത നിർമ്മാണം; വീണ്ടും നിർമ്മാണത്തിൽ അപാകത


ദേശീയപാത നിർമ്മാണത്തിൽ വീണ്ടും നിർമ്മാണത്തിൽ അപാകത. റോഡിൽ ഇരുപത്തഞ്ച് മീറ്ററോളം വിണ്ടു കീറി. രാമനാട്ടുകര-വളാഞ്ചേരി റീച്ചിലാണ് വീണ്ടും നിർമ്മാണത്തിൽ അപാകത കണ്ടത്തിയത്. മലപ്പുറം കാക്കഞ്ചേരി ഭാഗത്ത് റോഡിൽ ഇരുപത്തഞ്ച് മീറ്ററോളം വിണ്ടു കീറി. ഈ ഭാഗം വഴിയുള്ള ഗതാഗതം തൽക്കാലത്തേക്ക് നിർത്തിവെച്ചു. സർവീസ് റോഡ് വഴിയാണ് വാഹനങ്ങൾ പോകുന്നത്. ഇതേ റീച്ചിലെ കുരിയാട് , തലപ്പാറ, മമ്മാലിപ്പടി എന്നിവിടങ്ങളിലെ നിർമ്മാണ അശാസത്രീയതകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു.

أحدث أقدم