
ബസില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിച്ച വയോധിക അതേ ബസിനടിയില്‍പ്പെട്ട് മരിച്ചു. പനച്ചമൂട് കൊളവിള സ്വദേശി സുന്ദരി (57 )ആണ് മരണപ്പെട്ടത്. പനച്ചമൂട് മഠം ആശുപത്രിക്ക് സമീപം വൈകുന്നേരത്തോടെയായിരുന്നു സംഭവം. ദേവികോട് കശുവണ്ടി ഫാക്ടറിയില്‍ ജോലിക്ക് പോയശേഷം മടങ്ങി വരവേയാണ് അപകടം നടന്നത്.
തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസ് നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടയില്‍ കാൽ വഴുതി റോഡിൽ വീണ സുന്ദരിയുടെ പുറത്തുകൂടെ അതെ ബസ് തന്നെ കയറിയിറങ്ങുകയായിരുന്നു. ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ സുന്ദരി മകളുടെ മക്കളോടൊപ്പം ആണ് താമസിക്കുന്നത്. വെള്ളറട പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.