അൽ ഫൗസാൻ അക്കിക്കാവ് ടിഎംവിഎച്ച് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർഥിയാണ്. അക്കിക്കാവിലെ സ്വകാര്യ വിദ്യാഭ്യാസസ്ഥാപനത്തിൽനിന്ന് ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെയാണ് കുട്ടിയെ ഗ്യാസ് സിലിൻഡർ കയറ്റിവന്ന മിനിലോറി ഇടിച്ചത്. റോഡുപണി നടക്കുന്നതിനാൽ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെത്തുടർന്ന് സൈക്കിൾ തള്ളിക്കൊണ്ടാണ് റോഡരികിലൂടെ അൽ ഫൗസാൻ പോയിരുന്നത്. അൽ ഫൗസാനെ ഇടിച്ചുതെറിപ്പിച്ച് മിനിലോറി ശരീരത്തിലൂടെ കയറിയിറങ്ങി. നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ലോറി ഒരു കാറിലും സ്‌കൂട്ടറിലും ഇടിച്ച് അൻപത് മീറ്ററോളം മാറിയാണ് നിന്നത്. സ്‌കൂട്ടർ യാത്രക്കാരനായ കൊങ്ങണൂർ വന്നേരിവളപ്പിൽ സുലൈമാന് പരിക്കേറ്റു.സുലൈഖയും ഭർത്താവ് മെഹബൂബും അൻസാർ ആശുപത്രിയിലെ ജീവനക്കാരാണ്.