
കഴിഞ്ഞ ദിവസം ദുബായ് കറാമയിൽ വെച്ച് കൊല്ലപ്പെട്ട തിരുവനന്തപുരം വിതുര ബോണക്കാട് സ്വദേശിനി ആനി മോൾ ഗിൾഡ യുടെ മൃതദേഹം ഇന്ന് രാത്രി 10:20 ന് ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന എയർ അറേബ്യയുടെ വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകും.
ഈ കഴിഞ്ഞ മെയ് നാലാം തീയ്യതിയാണ് ആനിയെ താമസ സ്ഥലത്തു വെച്ച് സുഹൃത്ത് അബിൻ ലാൽ കുത്തി കൊലപ്പെടുത്തുന്നത്. യാബ് ലീഗൽ സർവീസസ് സിഇഒ സലാം പാപ്പിനിശേരി, യാബ് ലീഗൽ സർവീസസ് റീപാട്രിയേഷൻ ടീം അംഗങ്ങളായ നിഹാസ് ഹാഷിം, ലോയി അബ്ദുൽ അസീസ്, ഇൻകാസ് യൂത്ത് വിംഗ് എക്‌സിക്യൂട്ടീവ് ഭാരവാഹി ശ്യാം, ഇൻകാസ് യൂത്ത് വിംഗ് ദുബായ് ചാപ്റ്റർ എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണ് നിയമ നടപടികൾ വേഗത്തിൽ പൂർത്തീകരിക്കാൻ സാധിച്ചത്.