കൂട്ടുകാരോടൊപ്പം കുളത്തിൽ നീന്താനിറങ്ങി; 14 കാരന് ദാരുണാന്ത്യം


കോഴിക്കോട് വടകര താഴെങ്ങാടി ചിറക്കൽ കുളത്തിൽ 14 കാരൻ മുങ്ങി മരിച്ചു. താഴെങ്ങാടി ചേരാൻ വിട അസ്ലമിന്റെ മകൻ സഹൽ ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. കൂട്ടുകാരനോടൊപ്പം ചിറക്കൽ കുളത്തിൽ നീന്താനെത്തിയതായിരുന്നു സഹൽ. നീന്തുന്നതിനിടയിൽ മുങ്ങി പോയി. നാട്ടുകാർ നടത്തിയ തിരച്ചിലിൽ കുട്ടിയെ പുറത്തെടുത്തു. ഉടന്‍ തന്നെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Previous Post Next Post