എസ്എൻപുരം • സ്വാമി സൂര്യനാരായണ ദീക്ഷിതരുടെ 25-ാം സമാധി ദിനാചരണം സൂര്യദേവ ക്ഷേത്രത്തിൽ നടത്തി. ക്ഷേത്രം തന്ത്രി സത്യരാജൻ തന്ത്രികൾ ഉദ്ഘാടനം ചെയ്തു.ശിവഗിരി മഠം തന്ത്രി സ്വാമി ശിവനാരായണ തീർഥ മുഖ്യപ്രഭക്ഷണം നടത്തി. ശ്രീനാരായണഗുരുദേവനു ശേഷം കണ്ട ആത്മീയ ആചാര്യനും നിത്യബ്രഹ്മചാര്യമായിരുന്നു സ്വാമി സൂര്യനാരായണ ദീക്ഷിതരെന്ന് അദ്ദേഹം പറഞ്ഞു
.ദേവസ്വം പ്രസിഡൻ്റ് കെ. സുനീഷ് ഗുരുകാരുണ്യം അധ്യക്ഷത വഹിച്ചു. പാമ്പാടി ശിവദർശനം ക്ഷേത്രം തന്ത്രി സജി തന്ത്രിക്ക ദേവസ്വം സെക്രട്ടറി പി.ടി.ബിജുമോൻ, ശാഖായോഗം പ്രസിഡൻ്റ് പി.കെ.പുരുഷോത്തമൻ, സെക്രട്ടറി കെ.കെ. ഗോപി എന്നിവർ പ്രസംഗിച്ചു