ബസുകൾ കൂട്ടിയിടിച്ച് 85 പേർക്ക് പരിക്ക്.. 61 പേർ ആശുപത്രിയിൽ..


        
വയനാട് കാട്ടിക്കുളത്ത് സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 85 പേർക്ക് പരിക്ക്. രാവിലെ ഒമ്പത് മണിയോടെയാണ് അപകടം. മാനന്തവാടിയിൽ നിന്ന് തിരുനെല്ലിയിലേക്ക് പോകുന്ന സ്വകാര്യ ബസും തിരുനെല്ലി ഭാഗത്തു നിന്ന് മാനന്തവാടിയിലേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസുമാണ് കാട്ടിക്കുളം പൊലീസ് എയ്ഡ് പോസ്റ്റിന് സമീപം കൂട്ടിയിടിച്ചത്.

12 പേരെ കാട്ടിക്കുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിലും മുപ്പതോളം പേരെ ഗവ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.


أحدث أقدم