വാഹന പരിശോധനക്കിടെ പൊലീസുകാരനെ വാഹനം ഇടിപ്പിച്ച് പരിക്കേല്‍പ്പിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കോഴിക്കോട് ഫ്രാന്‍സിസ് റോഡ് സ്വദേശി മിക്ദാദ് മുഹമ്മദ്(28) ആണ് അറസ്റ്റിലായത്. നടക്കാവ് സ്റ്റേഷനിലെ പൊലീസുകാരനെയാണ് ഇയാള്‍ അപായപ്പെടുത്താന്‍ ശ്രമിച്ചത്.
കാലിക്കറ്റ് ട്രേഡ് സെന്ററിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ കാര്‍ കണ്ട് പൊലീസ് പരിശോധിക്കാന്‍ ശ്രമിക്കുമ്പോഴാണ് ആക്രമണം നടന്നത്. കാറില്‍ മിക്ദാദ് ആണ് ഉണ്ടായിരുന്നത്. പൊലീസ് പരിശോധിക്കാനെത്തുന്നത് കണ്ട് ഇയാള്‍ വാഹനം മുന്നോട്ടെടുക്കുകയും കൈ കാണിച്ച പൊലീസുകാരന്റെ കൈയ്യില്‍ ഇടിച്ച ശേഷം കടന്നുകളയാന്‍ ശ്രമിക്കുകയുമായിരുന്നു. നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.