ലഹരി ഉപയോഗിച്ച് ആക്രമണം… വിവരമറിഞെത്തിയ പൊലീസിനു നേരെയും കല്ലേറ്…


        

ലഹരി ഉപയോഗിച്ച് പരസ്പരം ആക്രമണം. കരുമം കണ്ണങ്കോട് ലക്ഷം വീട് കോളനിയിലാണ് ലഹരി സംഘങ്ങൾ ഏറ്റുമുട്ടിയത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. വിവരമറിഞെത്തിയ നേമം പൊലീസിനു നേരെ സംഘം കല്ലേറ് നടത്തിയതോടെ രണ്ട് പൊലീസുകാർക്കും പരിക്കേറ്റു. അക്രമം നടത്തിയ പ്രദേശവാസികളായ കിരൺ (31) മിഥുൻ (25) വിഷ്ണു, (35) എന്നിവരെ പൊലീസ് പിടികൂടി. ബാക്കിയുള്ളവർ ഓടി രക്ഷപ്പെട്ടു.

ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് എത്തിയാണ് സംഘത്തെ പിടികൂടിയത്. ലഹരി ഉപയോഗിച്ചവർ പരസ്പരം നടത്തിയ അക്രമത്തിൽ കിരണിന് പരിക്കുണ്ട്. പത്ത് പേരടങ്ങുന്ന സംഘം ലഹരി ഉപയോഗിച്ച ശേഷം രണ്ട് മണിക്കൂറോളം പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നു. കിരണും മിഥുനും നേമം പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപ്പെട്ടവരാണ്. പ്രതികളുടെ ആക്രമണത്തിൽ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ബീനിഷ്, വിനീത് എന്നിവർക്കാണ് പരിക്കേറ്റത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

أحدث أقدم