
തൃശ്ശൂർ ഐനിക്കാട് മുള്ളൂർ കായലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി.അടാട്ട് സ്വദേശി പ്രസാദിന്റെ ആധാർ കാർഡും മൃതദേഹത്തിൽ നിന്ന് കണ്ടെടുത്തു. കായലിൽ പൊന്തി കിടക്കുന്ന നിലയിൽ നാട്ടുകാരാണ് ആദ്യം കണ്ടത്
തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. കൊലപാതകമല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകും. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.