നീറ്റ് മോക് ടെസ്റ്റില്‍ മാര്‍ക്ക് കുറഞ്ഞു.. പ്ലസ് ടു വിദ്യാര്‍ഥിനിയെ പിതാവ് അടിച്ചുകൊന്നു…


        
നീറ്റ് പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്ന പ്ലസ് ടു വിദ്യാര്‍ഥിനിയെ മോക് ടെസ്റ്റില്‍ കുറഞ്ഞ മാര്‍ക്ക് നേടിയതിനെ തുടര്‍ന്ന് അധ്യാപകനായ പിതാവ് മര്‍ദിച്ച് കൊലപ്പെടുത്തി.മഹാരാഷ്ട്രയിലെ സാംഗ് ലി ജില്ലയിലെ പതിനാറുകാരിയാണ് മരിച്ചത്.മോക് ടെസ്റ്റിലെ പെണ്‍കുട്ടിയുടെ മോശം പ്രകടനമാണ് പ്രധാന അധ്യാപകനായ പിതാവ് ധോണ്ടിറാമിനെ പ്രകോപിപ്പിച്ചത്. ഗ്രൈന്‍ഡറില്‍ അരയ്ക്കാന്‍ ഉപയോഗിക്കുന്ന മരവടി കൊണ്ട് മകന്റെയും ഭാര്യയുടെയും മുന്നിലിട്ടാണ് പിതാവ് പതിനാറുകാരിയെ ക്രൂരമായി മര്‍ദിച്ചതെന്ന് പൊലീസ് പറഞ്ഞു.

മര്‍ദനത്തില്‍ സാരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.അടിയേറ്റതിനെ തുടര്‍ന്നാണ് കൗമാരക്കാരി മരിച്ചതെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. പ്ലസ് ടു വിദ്യാര്‍ഥിനിയുടെ അമ്മയുടെ പരാതിയില്‍ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
أحدث أقدم