പാമ്പാടി ബാറിൽ എത്തിയ യുവാക്കൾ ബ്ളൂടൂത്ത് സ്പീക്കറിൽ പാട്ട് വച്ചത് ഇഷ്ടപ്പെട്ടില്ല! .. ആള് മാറി യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ച അഞ്ച് പേർ പാമ്പാടി പോലീസിൻ്റെ പിടിയിൽ പിടിയിലായത് മീനടം സ്വദേശികൾ



പാമ്പാടി : പാമ്പാടി  സ്വദേശിയായ യുവാവിന് ക്രൂര മർദ്ദനമേറ്റു ഇന്നലെയായിരുന്നു കേസിന് ആസ്പദമായ സംഭവം 
പാമ്പാടി സ്വദേശി നിക്സനെയാണ് മീനടം സ്വദേശികളായ അഞ്ച് പേർ ചേർന്ന് മൃഗീയമായി മർദ്ദിച്ചത് മർദ്ദനത്തിൽ നിക്സൻ്റെ തലക്ക് ഗുരുതര പരുക്കേറ്റു തലയിൻ 18 തുന്നലുകൾ ഉണ്ട് 

ബ്ളൂടൂത്ത് സ്പീക്കറിൽ പാട്ട് വച്ചതാണ്  തർക്കത്തിന് ഇടയായതായി കരുതുന്നത്  തുടർന്ന് പാമ്പാടി പള്ളിക്ക് സമീപത്ത് നിന്ന  നിക്സനെ ആള് മാറി  പാമ്പാടി പള്ളിയുടെ കുരിശിന് സമീപത്ത് വച്ച് മീനടം സ്വദേശികളായ
സോജോമോൻ ,സബിൻ ,വിശാൽ ,ജിത്തു പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവർ ചേർന്ന് മർദ്ദിച്ച് അവശനാക്കിയ ശേഷം സ്ഥലം വിടുകയായിരുന്നു

തുടർന്ന് സ്ഥലത്തെത്തിയ പാമ്പാടി പോലീസ് മീനടത്തെ ഒരു റബ്ബർ തോട്ടത്തിൽ നിന്നും ഇവരെ സാഹസികമായി പിടികൂടുകയായിരുന്നു ഇവരെ വിശദമായി ചോദ്യം ചെയ്തുവരിയാണ്
ചോദ്യം ചെയ്യലിന് ശേഷം ഇവരെ കോടതിയിൽ  ഹാജരാക്കും 
ബാറിലെ C .C ക്യാമറാ  ദൃശ്യങ്ങളും പോലീസ് പരിശോധിക്കും 
പാമ്പാടി SHO റിച്ചാർഡ് വർഗീസിൻ്റെ നിർദ്ധേശത്തെ തുടർ പാമ്പാടി സ്ക്വാഡിൻ്റെ നേതൃത്തിലാണ് പ്രതികളെ മണിക്കൂറുകൾ നീണ്ട അന്വേഷണത്തിൽ പിടികൂടിയത്

അന്വേഷണ സംഘത്തിൽ SH0  റിച്ചാർഡ് വർഗീസ് , എസ്‌ ഐ ഉദയൻ , എസ്‌ സി പി ഓ സുമിഷ് മാക്മില്ലൻ , സി പി ഓ ശ്രീജിത്ത്‌ രാജ് , സി പി ഓ ശ്രീകാന്ത് , സി പി ഓ അരുൺകുമാർ എന്നിവർ ഉണ്ടായിരുന്നു
أحدث أقدم