ഒരു കോടി രൂപ ലോട്ടറി സമ്മാനം പാമ്പാടി ന്യൂ സംഘം ഹോട്ടൽ ഉടമ സന്തോഷിന് ലഭിച്ചു


പാമ്പാടി : ഇന്നലെ ( വ്യാഴാഴ്ച 1  നറുക്കെടുത്ത കേരള ലോട്ടറി കാരുണ്യ പ്ളസിൻ്റെ ഒന്നാം സ്ഥാനം ഒരു കോടി രൂപ പാമ്പാടി ന്യൂ സംഘം ഹോട്ടൽ ഉടമ പുത്തൻപറമ്പിൽ സന്തോഷ്  എടുത്ത Pv 40 99 20 എന്ന ടിക്കറ്റിന് ലഭിച്ചു. ടിക്കറ്റ് സന്തോഷ് പാമ്പാടി സർവീസ് സഹകരണ ബാങ്കിൽ എത്തി കൈമാറി..ഹോട്ടലിൽ സ്ഥിരമായി വരുന്ന എട്ടാം മൈൽ സ്വദേശിനി ആയ വീട്ടമ്മയായ ഏജൻ്റിൽ നിന്നാണ് ടിക്കറ്റ് വാങ്ങിയത്...ആദ്യം ടിക്കറ്റ് എടുക്കാൻ സന്തോഷ് വിസമ്മതിക്കുകയും ഏജൻ്റിൻ്റെ നിർബന്ധത്തിന് വഴങ്ങുകയുമായിരുന്നു.മികച്ച ഭക്ഷണംനൽകി ശ്രദ്ധേയമായ ഹോട്ടലാണ് ന്യൂ സംഘം
Previous Post Next Post