കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം സ്വീകരിക്കില്ല: എം. സ്വരാജ്





തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമിയുടെ കഴിഞ്ഞ വർഷത്തെ മികച്ച ഉപന്യാസത്തിനുള്ള പുരസ്കാരം നിരസിക്കുന്നതായി അറിയിച്ച് എം. സ്വരാജ്. പുരസ്കാരങ്ങൾ സ്വീകരിക്കില്ലെന്ന മുൻ നിലപാടിൽ മാറ്റമില്ലെന്നും ഈ പുരസ്കാരവും സ്വീകരിക്കില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

സ്വരാജിന്‍റെ 'പൂക്കളുടെ പുസ്തകം' എന്ന കൃതിക്കായിരുന്നു ഉപന്യാസവിഭാഗത്തിൽ നൽകുന്ന സി.ബി കുമാര്‍ എന്‍ഡോവ്‌മെന്‍റ്. പൊതുപ്രവർത്തനവും സാഹിത്യ പ്രവർത്തനവും ഉൾപ്പെടെ ഒരു കാര്യത്തിനും ജീവിതത്തിലൊരിക്കലും പുരസ്‌കാരങ്ങൾ സ്വീകരിക്കുന്നതല്ല എന്ന നിലപാട് ആവർത്തിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
أحدث أقدم