പശ്ചിമബംഗാൾ സ്വദേശികളായ രൂപേൽ, രാഹുൽ, ആലിം എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ 6.10ഓടെയാണ് അപകടമുണ്ടായത്. വർഷങ്ങളായി അതിഥി തൊഴിലാളികൾക്ക് വാടകയ്ക്ക് കൊടുത്തിരിക്കുന്ന കെട്ടിടമാണ് ഇടിഞ്ഞുവീണത്.
17ഓളം പേർ താമസിച്ചിരുന്ന കെട്ടിടമാണ്. രൂപേൽ, രാഹുൽ, ആലിം എന്നിവരാണ് അപകടത്തിൽപ്പെട്ടത്.
ഇടുങ്ങിയ സ്ഥലമായത് രക്ഷാപ്രവർത്തനത്തിന് ഏറെ വെല്ലുവിളിയുയർത്തി.
എസ്.ഡി.ആർ.എഫ് സംഘം, അഗ്‌നിരക്ഷാസേന, പോലീസ്, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ ഇടിഞ്ഞുവീണ കെട്ടിടത്തിൻ്റെ അവശിഷ്ടങ്ങളും സ്ലാബുകളും മാറ്റിയാണ് മൂന്നു പേരെയും പുറത്തെടുത്തത്.