സ്റ്റാൻ്റിൽ നിൽക്കെ കുഴഞ്ഞു വീണു.. ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം…


        

ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. കിഴക്കഞ്ചേരി ആനക്കുഴിപ്പാടം കല്ലുവെട്ടാംകുഴിയിൽ ബിജു (42) ആണ് മരിച്ചത്. വൈകുന്നേരം 3 മണിയോടെയാണ് സംഭവം. ഓട്ടോറിക്ഷ ഡ്രൈവറായ ബിജു കണ്ണംകുളം ഓട്ടോ സ്റ്റാൻഡിൽ നിൽക്കെ കുഴഞ്ഞു വീഴുകയായിരുന്നു.

ഉടൻ തന്നെ വടക്കഞ്ചേരി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു . മൃതദേഹം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.



أحدث أقدم