കോട്ടയത്ത് പ്രതിയുമായി പോയ പൊലീസ് ജീപ്പ് നിയന്ത്രണംവിട്ട് മറിഞ്ഞു






കോട്ടയം: പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ മണിമലയ്ക്ക് സമീപം പൊലീസ് ജീപ്പ് നിയന്ത്രണംവിട്ട് മറിഞ്ഞു. പ്രതിയുമായി പോയ ജീപ്പാണ് പൊന്തന്‍പുഴയ്ക്കും കറികാട്ടൂരിന് ഇടയിൽ വച്ച് മറിഞ്ഞത്.

പത്തനംതിട്ട ചിറ്റാർ സ്റ്റേഷനിലെ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആർക്കും പരുക്കില്ല. ജീപ്പ് റോഡിൽ തെന്നി മറിയുകയായിരുന്നു.

കനത്ത മഴയും പിറകുവശത്തെ ടയറിന്‍റെ മോശം അവസ്ഥയുമാണ് അപകടകാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
Previous Post Next Post