തൃപ്പൂണിത്തുറ (എറണാകുളം)
കാനഡയിലെ മാനിടോബയിൽ പരിശീലന പറക്കലിനിടെ അപകടത്തിൽ മരിച്ച തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരി സുകേഷിന്റെ (23) മൃതദേഹം 26ന് കൊച്ചിയിൽ എത്തും. രാവിലെ 8.10നു എത്തുന്ന എയർ ഇന്ത്യയുടെ വിമാനത്തിലാണ് മൃതദേഹം കൊണ്ടുവരുന്നത്.
നടപടികൾ പൂർത്തിയായതായി കാനഡയിലെ ഇന്ത്യൻ കോൺസുലേറ്റ് ഹൈബി ഈഡൻ എംപിയെ അറിയിച്ചു. നാളെ ടൊറന്റോയിൽ നിന്നു പുറപ്പെടുന്ന വിമാനത്തിൽ മൃതദേഹം 25ന് ഉച്ചയ്ക്കു 2.40നു ഡൽഹിയിൽ എത്തിക്കും. റ്റൈൻബാക് സൗത്ത് എയർപോർട്ടിനു സമീപം ജൂലൈ 8നു പ്രാദേശിക സമയം രാവിലെ 8.45നായിരുന്നു അപകടം.
തൃപ്പൂണിത്തുറ ന്യു റോഡിലെ കൃഷ്ണ എൻക്ലേവിൽ സെൻട്രൽ ബാങ്ക് ഉദ്യോഗസ്ഥനായ സുകേഷിന്റെയും യുഎസ്ടി ഗ്ലോബൽ ഉദ്യോഗസ്ഥ ദീപയുടെയും മകനാണ് ശ്രീഹരി.