ബിവറേജസ് അവധിയാകുന്ന ദിവസങ്ങളിൽ വീട്ടിൽ മദ്യ വിൽപന നടത്തി; പ്രതി അറസ്റ്റിൽ


ബിവറേജസ് അവധിയാകുന്ന ദിവസങ്ങളിൽ വീട്ടിൽ മദ്യ വിൽപന നടത്തിയ പ്രതി അറസ്റ്റിൽ. കരിമഠം സ്വദേശി റിജാസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്.

ബിവറേജസും ബാറും അവധിയാകുന്ന ഒന്നാം തീയതികളിലാണ് മദ്യ വിൽപന നടത്തുന്നത്. മദ്യം അമിതമായി ശേഖരിച്ച് ആവശ്യക്കാർക്ക് വിൽക്കുകയാണ് രീതി. മദ്യം വാങ്ങാനെന്ന വ്യാജേനയെത്തിയാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ഇന്ത്യൻ നിർമിത വിദേശ മദ്യം, ബോട്ടിൽ ബിയർ എന്നിവ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

أحدث أقدم