മുംബൈയിൽ കനത്ത മഴ; അന്ധേരി സബ്‌വേ അടച്ചു


മുംബൈ: മുംബൈയിൽ കനത്ത മഴ. ബുധനാഴ്ച, മഹാരാഷ്ട്രയിലെ വിവിധ ജില്ലകൾക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ് പ്രകാരം റായ്ഗഡ്, മുംബൈ, താനെ, രത്നഗിരി, സിന്ധുദുർഗ്, പാൽഘർ എന്നിവിടങ്ങളിലാണ് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളിൽ വെള്ളക്കെട്ടുകളുണ്ടാവുകയും ഗതാഗത തടസം അനുഭവപ്പെടുകയും ചെയ്തു. കനത്ത വെള്ളക്കെട്ട് കാരണം മുംബൈ ട്രാഫിക് പൊലീസ് അന്ധേരി സബ്‌വേ അടച്ചിടുമെന്ന് പ്രഖ്യാപിച്ചു

കാലാവസ്ഥ വകുപ്പിന്‍റെ പ്രവചന പ്രകാരം ബുധനാഴ്ച റായ്ഗഡ്, മുംബൈ, താനെ, രത്നഗിരി, സിന്ധുദുർഗ്, പാൽഘർ എന്നിവിടങ്ങളിൽ കനത്ത മഴ ലഭിക്കും. അടുത്ത ആഴ്ച മഹാരാഷ്ട്രയിലുടനീളം ശക്തമായ മഴ മുന്നറിയിപ്പുണ്ട്

Previous Post Next Post