ഇന്നും മാറ്റമില്ലാതെ സ്വർണ വില…


        
സംസ്ഥാനത്ത് ഇന്നും സ്വർണ വില മാറ്റമില്ലാത്ത തുടരുന്നു. ബുധനാഴ്ച 75000 രൂപ കടന്ന് റെക്കോർഡ് വില എത്തിയതിനു പിന്നാലെ ഇന്നലെയും വില കുറഞ്ഞിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 73280 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന് 9160 രൂപയാണ്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് 1760 രൂപയാണ് പവന് കുറഞ്ഞത്. വിലകുറഞ്ഞത് ഉപഭോക്താക്കൾക്ക് ആശ്വാസമായെങ്കിലും വിവാഹ പർച്ചേസുകാരിൽ പലരും ജ്വല്ലറികളിൽ മുൻ‌കൂർ ബുക്കിങ് ചെയ്തിരിക്കുകയാണ്.

വെള്ളിയാഴ്ച 60 രൂപയാണ് പവന് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ സ്വർണവില 74,000 ത്തിനും താഴെയെത്തിയിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വലിയ മാറ്റമാണ് സ്വര്‍ണവിലയിൽ ഉണ്ടായത്. നിലവിലെ ട്രെൻഡ് തുടരുമെന്നും കേരളത്തിൽ വൈകാതെ സ്വർണവില പുത്തൻ ഉയരം തൊടുമെന്നുമാണ് വിലയിരുത്തൽ. അന്താരാഷ്ട്ര സ്വർണ്ണവിലയിൽ വീണ്ടും കുതിപ്പുണ്ടായതോടെയാണ് സംസ്ഥാനത്ത് സ്വർണവില ഉയർന്നത്. കേരളത്തില്‍ കര്‍ക്കിടകം ആരംഭിച്ചതും സ്വര്‍ണവിലയെ ബാധിച്ചിട്ടുണ്ട്. എന്നാല്‍ അടുത്തമാസം വിവാഹ സീസണ്‍ ആരംഭിക്കുന്നതോടെ വില ഇനിയും കൂടാനാണ് സാധ്യത.



أحدث أقدم