കോട്ടയം ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളേജിന്റെ കവാടത്തിൽ ധർണ്ണ നടത്തി




കോട്ടയം : ആരോഗ്യ മേഖലയോടുള്ള സർക്കാരിന്റെ അവഗണനയ്ക്കും അനാസ്ഥക്കുമെതിരെ കോട്ടയം മെഡിക്കൽ കോളേജിന്റെ കവാടത്തിൽ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി. കോട്ടയം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ ഉപകരണങ്ങളുടെയും മരുന്നിന്റെയും ക്ഷാമവും ഡോക്ടർമാരുടെയും ജീവനക്കാരുടെയും അഭാവവും മൂലം സാധാരണ ജനങ്ങൾ സ്വകാര്യ ആശുപത്രികളെയും സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് അമിതവിലകൊടുത്ത് മരുന്നുകളും സർജറി ഉപകരണങ്ങളും വാങ്ങേണ്ട അവസ്ഥയിലാണെന്നും പാവപ്പെട്ടവർക്കുള്ള മരുന്ന് വാങ്ങാൻ പണമില്ലാത്ത സർക്കാർ കോട്ടയം മെഡിക്കൽ കോളേജിൻ്റെ കവാടത്തിൽ വലിയ കമാനം പണിയാൻ ഒന്നരക്കോടി രൂപ മുടക്കിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് ഒന്നാംസ്ഥാനത്ത് നിന്നിരുന്ന കോട്ടയം മെഡിക്കൽ കോളേജ്  ഇപ്പോൾ സ്വകാര്യ മെഡിക്കൽ സ്റ്റോറുകൾക്കും ലാബുകൾക്കും വേണ്ടിയുള്ള ഹോസ്പിറ്റലായി മാറിയെന്നും ഗവൺമെൻറ് മെഡിക്കൽ കോളേജ് ഉൾപ്പെടെ ഉള്ള എല്ലാ ഗവൺമെൻറ് ഹോസ്പിറ്റലുകളുടെയും അവസ്ഥ സമാനമാണെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു. ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്‌ഘാടനം ചെയ്തു. സംസ്ഥാനത്തെ പ്രമുഖരായ നേതാക്കൾ ധർണ്ണയിൽ പങ്കെടുത്തു.


أحدث أقدم