പത്തനംതിട്ട കുറ്റൂരില്‍ കടപുഴകി വീണ മരത്തിന് അടിയില്‍പ്പെട്ട് വീട്ടമ്മ മരിച്ചു


കുറ്റൂർ പതിനൊന്നാം വാർഡില്‍ മരപ്പാങ്കുഴിയില്‍ വീട്ടില്‍ പരേതനായ ഉണ്ണികൃഷ്ണന്റെ ഭാര്യ വത്സലകുമാരി  ആണ് മരിച്ചത്.

തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെ ആയിരുന്നു സംഭവം.

വീടിന് പിൻവശത്ത് ഉണക്കാൻ ഇട്ടിരുന്ന കുടംപുളി കുട്ടയില്‍ ആക്കുന്നതിനിടെ പുരയിടത്തില്‍ നിന്നിരുന്ന മാവ് കടപുഴകി വത്സലകുമാരിയുടെ മേല്‍ പതിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച്‌ തന്നെ ഇവർ മരണപ്പെട്ടു. മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മക്കള്‍ : സുനില്‍കുമാർ,സ്മിത. മരുമകള്‍: സിന്ധു.


أحدث أقدم