മാടപ്പള്ളി വില്ലേജ് മുതലപ്ര ഭാഗത്ത് മാടപ്പളളി പോസ്റ്റൽ അതിർത്തിയിൽ പരപ്പൊഴിഞ്ഞയിൽ വീട്ടിൽ സജിമോൻ മകൻ ആകാശ് മോൻP.S(19). ആണ് 25.08.2025 തീയതി പകൽ 11.30 മണിയോടെ ചങ്ങനാശ്ശേരി SB കോളേജ് ഭാഗത്തു വച്ച് 1.042 Kg ഗഞ്ചാവും 09.6 gm മെത്തഫെറ്റാമിനും ആയി കാണപ്പെട്ട് ചങ്ങനാശ്ശേരി പോലീസിന്റെ പിടിയിലായത്.
കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് A. IPS ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചങ്ങനാശ്ശേരി പോലീസും ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി നിരോധിത ലഹരി ഉൽപ്പന്നങ്ങളുമായി പിടിയിലാകുന്നത്. ബാംഗ്ലൂരിൽ വിദ്യാർത്ഥിയായ പ്രതി ഓണത്തോട് അനുബന്ധിച്ച് വിൽപ്പന ഉദ്ദേശത്തോടുകൂടി കൊണ്ടുവന്ന ഒരു കിലോയിൽ അധികം വരുന്ന നിരോധിത ലഹരി വസ്തുവായ കഞ്ചാവും, 10 ഗ്രാം ഓളം വരുന്ന നിരോധിത രാസലഹരിയായ മെത്തഫെറ്റാമിനും ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്തു.