മരിച്ചുപോയ അമ്മയുടെ ബാങ്ക് അക്കൗണ്ടിൽ എത്തിയത് 1.13 ലക്ഷം കോടി രൂപ; ഞെട്ടിത്തരിച്ച് 19കാരൻ...10,01,35,60,00,00,00,00,00,01,00,23,56,00,00,00,00,299 രൂപയാണ് ക്രെഡിറ്റായത് !




മരിച്ചുപോയ അമ്മയുടെ ബാങ്ക് അക്കൗണ്ടിൽ 1.13 ലക്ഷം കോടി രൂപയിലധികം എത്തിയതിന്റെ ഞെട്ടലിൽ പത്തൊമ്പതുകാരൻ. ഗ്രേറ്റർ നോയിഡയിലെ ഡാൻകൗറിലാണ് സംഭവം നടന്നത്. കൊട്ടക് മഹീന്ദ്ര ബാങ്ക് അക്കൗണ്ടിലേക്കാണ് അപ്രതീക്ഷിതമായി ഇത്രയും തുക എത്തിയത്.

അക്കൗണ്ടിൽ കൃത്യമായി പറഞ്ഞാൽ 10,01,35,60,00,00,00,00,00,01,00,23,56,00,00,00,00,299 രൂപയാണ് ക്രെഡിറ്റായത്.



ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി 1.13 ലക്ഷം കോടിയിലധികം രൂപയാണ് ഒറ്റയടിക്ക് ഗ്രേറ്റര്‍ നോയിഡയിലെ ഡങ്കൗര്‍ സ്വദേശിയായിരുന്ന ഗായത്രി ദേവിയുടെ ബാങ്ക് അക്കൗണ്ടിലേക്കെത്തിയത്. ഗായത്രി ദേവി രണ്ടുമാസം മുമ്പ് മരിച്ചിരുന്നു. എന്നാല്‍ അവരുടെ അക്കൗണ്ട് 19 വയസുകാരനായ മകന്‍ ദീപക് ഉപയോഗിക്കുന്നുണ്ടായിരുന്നു.
Previous Post Next Post