പ്രവാസി മലയാളികൾക്ക് ഓണത്തിന് നാട്ടിലെത്താൻ 200 ദിർഹത്തിന് (4750 രൂപ) വിമാന ടിക്കറ്റുമായി സ്പെഷൽ ഫ്ലൈറ്റ്. കൂടാതെ 40 കിലോ ബാഗേജും 7 കിലോ ഹാൻഡ് ബാഗേജ് അലവൻസും വാഗ്ദാനം ചെയ്യുന്നു.! വിശദമായി അറിയാം



അബുദാബി/ഫുജൈറ • പ്രവാസി മലയാളികൾക്ക് ഓണത്തിന് നാട്ടിലെത്താൻ 200 ദിർഹത്തിന് (4750 രൂപ) വിമാന ടിക്കറ്റുമായി സ്പെഷൽ ഫ്ലൈറ്റ്. കൂടാതെ 40 കിലോ ബാഗേജും 7 കിലോ ഹാൻഡ് ബാഗേജ് അലവൻസും വാഗ്ദാനം ചെയ്യുന്നു. ഫുജൈറയിൽനിന്ന് കൊച്ചി, കോഴിക്കോട് സെക്ടറുകളിലേക്ക് 20 മുതൽ സെപ്റ്റംബർ 8 വരെയാണ് അൽഹിന്ദ് ട്രാവൽസ് ഓപ്പറേറ്റ് ചെയ്യുന്ന പ്രത്യേക വിമാന സർവീസ്.
ഈ വിമാനങ്ങളിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ദുബായ്, ഷാർജ എമിറേറ്റുകളിൽ നിന്ന് ഫുജൈറയിലേക്കും തിരിച്ചും സൗജന്യ ബസ് സർവീസ് ഏർപ്പെടുത്തിയെന്ന് അൽഹിന്ദ് ട്രാവൽസ് ഹെഡ് ഓഫ് ഓപ്പറേഷൻസ് അരുൺ രാധാകൃഷ്ണൻ പറഞ്ഞു

സെപ്റ്റംബർ 8നകം കുറഞ്ഞ നിരക്കിൽ യുഎഇയിൽ എത്താനും സൗകര്യമുണ്ട്. യുഎഇയിൽ 26ന് സ്കൂൾ തുറക്കാനിരിക്കെ കേരളത്തിൽനിന്ന് യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് നാലിരട്ടി വരെ കൂട്ടി വിമാന കമ്പനികൾ. കണക്ഷൻ വിമാനങ്ങളിൽ പോലും വൻ തുകയാണ് ഈടാക്കുന്നത്.


എന്നാൽ പ്രത്യേക വിമാനത്തിൽ കൊച്ചി, കോഴിക്കോട് സെക്ടറിൽനിന്ന് ഫുജൈറയിലേക്ക് ഈ മാസം 25 മുതൽ സെപ്റ്റംബർ 8 വരെ 999 ദിർഹത്തിന് ടിക്കറ്റ് ലഭ്യമാകുമെന്ന് അരുൺ അറിയിച്ചു. നാട്ടിൽനിന്ന് വരുന്നവർക്ക് 30 കിലോ ബാഗേജ് ആണ് അനുവദിക്കുക.
വിവരങ്ങൾക്ക്: 0501370372
أحدث أقدم