പാലക്കാട് റെയിൽവേ സ്റ്റേഷനിൽ സ്ത്രീകള്‍ക്ക് നേരെ മർദ്ദനം; 48കാരൻ അറസ്റ്റിൽ




പാലക്കാട്: പാലക്കാട് റെയിൽവേ സ്റ്റേഷനിൽ സ്ത്രീകള്‍ക്ക് നേരെ മർദ്ദനം. പാലക്കാട് നൂറണി സ്വദേശി കിരൺ എം (48) എന്ന ആളാണ് സ്ത്രീകളെ മർദ്ദിച്ചത്. പതിനഞ്ചുവയസുകാരിയോട് ലൈംഗിക ചുവയോടെ സംസാരിച്ചത് ചോദ്യം ചെയ്തതിനാണ് കിരൺ സ്ത്രീകളെ മർദ്ദിച്ചത്. സംഭവത്തിനു പിന്നാലെ 48കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.


 നാല് സ്ത്രീകൾ പാലക്കാട് നിന്നും കണ്ണൂരിലേക്ക് ട്രെയിൻ കയറാൻ വന്നപ്പോഴാണ് ദുരനുഭവം നേരിട്ടത്. സ്ത്രീകളെ ആക്രമിക്കൽ, പൊതുസ്ഥലത്ത് അശ്ലീലം പറയൽ, ലൈംഗിക ചുവയോടെ ശാരീരിക സ്പർശനം, തടഞ്ഞുവെക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി കിരണിനെ പൊലീസ് അറസ്റ്റ് ചെയ്തു. കിരൺ റിമാൻ്റിലാണ്. 15 വയസുള്ള കുട്ടിയോട് ലൈംഗിക ചുവയോടെ സംസാരിച്ച സംഭവത്തിൽ നിലവില്‍ പോക്സോ വകുപ്പ് ചുമത്തിയിട്ടില്ല.  

 
أحدث أقدم