പത്തനംതിട്ടയിൽ പോസ്റ്റ് ഓഫീസിൽ പാഴ്സൽ പൊട്ടിത്തെറിച്ചു; പൊലീസ് സ്ഥലത്തെത്തി.. അന്വേഷണം


പത്തനംതിട്ട: ഇളമണ്ണൂര്‍ പോസ്റ്റ് ഓഫീസിൽ പാഴ്സൽ പൊട്ടിത്തെറിച്ചു. ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. ഗുജറാത്തിൽ നിന്ന് സ്വകാര്യ കൊറിയർ കമ്പനി വഴി പോസ്റ്റ് ഓഫീസിലെത്തിയ പാക്കറ്റ് ആണ് പൊട്ടിത്തെറിച്ചത്. പിന്നാലെ പൊലീസ് സ്ഥലത്തെത്തി. 
 പോസ്റ്റ് ഓഫീസിൽ കവര്‍ സീൽ ചെയ്തപ്പോഴാണ് പൊട്ടിത്തെറിയും പുകയും ഉയര്‍ന്നത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പാക്കറ്റിനുള്ളിൽ പെല്ലറ്റുകളാണെന്ന് കണ്ടെത്തി. ഈ പെല്ലറ്റുകളാണ് പൊട്ടിത്തെറിച്ചത്. എയര്‍ഗണ്ണുകളിൽ ഉപയോഗിക്കുന്ന പെല്ലറ്റുകളാണ് പൊട്ടിത്തെറിച്ചതെന്ന് പൊലീസ് പറ‍ഞ്ഞു. പൊട്ടിത്തെറിയിൽ മറ്റു അപകടങ്ങളില്ല. പൊലീസ് പാഴ്സൽ വിശദമായി പരിശോധിക്കുകയാണ്.     
أحدث أقدم