എൻഎച്ച്എഐ ക്ക് അനുവദിച്ച ടോൾ പിരിവ് കരാർ 2028 വരെ നീട്ടിയത് പ്രതിഷേധാർഹമാണ്. ഹൈവേയ്ക്കായി കരാർ കമ്പനി ഇതിനകം 1600 കോടിയിലധികം രൂപ ടോൾ പിരിക്കുകയും ഇത് നിർമ്മാണ ചെലവായ 720 കോടി രൂപക്ക് മീതെയാണ് . വ്യാപകമായ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെയാണ് ഹൈക്കോടതി നാലാഴ്ചക്കാലത്തേക്ക് ടോൾ പിരിവ് താത്കാലികമായി നിർത്തുന്നതിനുള്ള ഇടക്കാല ഉത്തരവിറക്കിയത്. എന്നിട്ടും എൻഎച്ച്എഐ ഈ വിഷയത്തിൽ സ്ഥിരപരിഹാരം കണ്ട് നടപടികൾ സ്വീകരിച്ചിട്ടില്ല എന്ന് മന്ത്രിയോട് സൂചിപ്പിച്ചു.
ജനങ്ങളുടെ യാത്ര ദുരിതം ശാശ്വതമായി പരിഹരിക്കുന്നതിന് പാലിയേക്കര ടോൾപ്ലാസിലെ ടോൾ പിരിവ് അവസാനിപ്പിക്കണമെന്നും ടോൾ വരുമാനവും കരാറും സംബന്ധിച്ച് സമഗ്രമായ ഓഡിറ്റ് നടത്തുകയും വേണം എന്നും മന്ത്രിയോട് ആവശ്യപ്പെട്ടതായും സിപിഎം നേതാവും എം.പിയുമായ കെ രാധാകൃഷ്ണൻ വ്യക്തമാക്കി.