പാമ്പാടി കെ.ജി. കോളജിലെ എം.ജി.ഒ.സി.എസ്.എം. യൂണിൻ്റെ ഈ അധ്യയനവർഷത്തെ പ്രവർത്തനം ഉദ്ഘാടം ചെയ്തു.


എംജിഒസിഎസ്എം പ്രസിഡന്റും തുമ്പമൺ ഭദ്രാസന മെത്രാപ്പോലീത്തയുമായ ഡോ. എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത ഉദ്ഘാടനം നിർവ്വഹിച്ചു. .
കോളജ് പ്രിൻസിപ്പൽ
പ്രൊഫ. (ഡോ.) റെന്നി പി. വർഗീസ് അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം ഓർത്തഡോക്സ് സ്റ്റുഡന്റ്സ് സെന്റർ ഡയറക്ടർ റവ. ഫാ. സജി മേക്കാട്ട്
ക്ലാസുകൾ നയിച്ചു. എംജിഒസിഎസ്എം യൂണിറ്റ് കൺവീനർ ശ്രീമതി. ഫേബ അച്ചു ആൻഡ്രൂസ് ,കോളേജ് വൈസ് പ്രിൻസിപ്പൽ പ്രൊഫ. (ഡോ.) മിനി ജോസഫ്, ഡോ. ആൻ നൈസി, അനിറ്റാ സാറ ജോൺ (എംജിഒസിഎസ്എം ജോയിന്റ് സെക്രട്ടറി)  എന്നിവർ പ്രസംഗിച്ചു. ഗാനാലാപനത്തിന് ഗായകസംഘം സെക്രട്ടറി ഹന്ന ജെയിംസ് നേതൃത്വം നൽകി.
أحدث أقدم