അബഹ : - കുഴഞ്ഞ് വീണതിനെ തുടർന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ചങ്ങനാശ്ശേരി മടുക്കുംമൂട് സ്വദേശി പള്ളിപ്പറമ്പിൽ നവാസ് അബ്ദുൽ ഖാദർ(53) ആണ് മരിച്ചത്. ഹയാത്ത് ആശുപ്രതിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയവെയാണ് ഹൃദയാഘാതം സംഭവിച്ചത്.
ഡയന മിനി ട്രക്ക് ഡ്രൈവറായിരുന്നു നവാസ്. സാധനങ്ങളെടുക്കാൻ ജിദ്ദയിൽ നിന്നും മുന്ന് ദിവസം മുൻപാണ് വാഹനവുമായി അബഹയിൽ എത്തിയത്. ട്രക്കിനുള്ളിലേക്ക് സാധനങ്ങൾ കയറ്റുന്നതിനിടെ ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു. ഭാര്യ:സുലൈഖാ ബീവി, മക്കൾ: മുഹമ്മദ് മനാഫ്, മുഹമ്മദ് സൽമാൻ, സോന നവാസ്.
വിവരമറിഞ്ഞ് റിയാദിൽ ജോലി ചെയ്യുന്ന ഭാര്യാ സഹോദരൻ അലാമിൻ നിയമനടപടികൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി അബഹയിൽ എത്തിയിട്ടുണ്ട്. സന്തോഷ് കൈരളി, ഡോ.ഖാദർ എന്നിവരുടെ സഹായത്താലാണ് നടപടികൾ പൂർത്തിയാക്കുന്നത്