കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ഛത്തീസ്ഗഡിലേക്ക്...


        

കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ഛത്തീസ്ഗഡിലേക്ക്. ദുര്‍ഗിലെ ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകളെ നേരില്‍ കാണും.കന്യാസ്ത്രീകളുടെ ജാമ്യം പ്രോസിക്യൂഷന്‍ എതിര്‍ത്തതിന് തൊട്ട് പിന്നാലെ തന്നെ കോണ്‍ഗ്രസ് നിയമപരമായ എല്ലാ സഹായവും ചെയ്തു നല്‍കുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് ഇപ്പോള്‍ കെപിസിസി അധ്യക്ഷന്‍ തന്റെ മുഴുവന്‍ പരിപാടികളും റദ്ദാക്കി ഛത്തീസ്ഗഡിലേക്ക് പോകുന്നത്.


കന്യാസ്ത്രീകളെ നേരില്‍ കാണാനും അവര്‍ക്ക് എല്ലാവിധ പിന്തുണയും ഉറപ്പാക്കാനുമാണ് നീക്കം. നേരത്തെ അതുമായി ബന്ധപ്പെട്ട യുഡിഎഫ് എംഎല്‍എമാരെയും എംപിമാരെയും ചുമതലപ്പെടുത്തിയിരുന്നു. അതിനു തൊട്ടുപിന്നാലെയാണ് കെപിസിസി അധ്യക്ഷന്‍ തന്നെ ഛത്തീസ്ഗഡിലേക്ക് പോകാന്‍ തീരുമാനിച്ചിരിക്കുന്നത്.

അതേസമയം, കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ ബിലാസ്പൂര്‍ എന്‍ഐഎ കോടതി നാളെ വിധി പറയും. ജാമ്യാപേക്ഷയെ ഛത്തീസ്ഗഢ് സര്‍ക്കാര്‍ എതിര്‍ത്തു. നിയമം അതിന്റെ വഴിക്ക് പോകുമെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണുദേവ് സായ് പറഞ്ഞു. എട്ട് ദിവസമായി ജയിലില്‍ കഴിയുകയാണ് കന്യാസ്ത്രീകള്‍.

أحدث أقدم