പാലാ - പാലാ കെ എം മാണി സ്മാരക ഗവണ്മെന്റ് ജനറല്‍ ആശുപത്രിയിലെ കളച്ചെടി പുതുതലമുറയ്ക്ക് കൗതുകമാകുന്നു.ദക്ഷിനേന്ത്യയിലെ ഇടതൂര്‍ന്ന വനങ്ങളിലും,കുറ്റിക്കാടുകളിലും,പാതയോരങ്ങളിലും കണ്ടുവരുന്ന കളച്ചെടിയായ പൂടപ്പഴമാണ് പുതുതലമുറയ്ക്ക്് കൗതുകമാകുന്നത്.പണ്ടുകാലത്ത് ജനങ്ങളുടെ വിശപ്പടക്കിയിരുന്ന ഈ പഴം ഇന്ന് അന്യംനിന്നുപോയി.പുതുതലമുറയ്ക്കാകട്ടെ ഇതിനെപ്പറ്റി അറിവുമില്ല.പാഷന്‍ഫ്രൂട്ടിന്റെ കുടുംബക്കാരനായ പാസിഫ്ളോറ ഫീറ്റിഡ എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന ഈ പഴം ഓരോ പ്രദേശങ്ങളിലും പല പേരുകളിലാണ് അറിയപ്പെടുന്നത്.പൂടപ്പഴം,കുരങ്ങുപെറുക്കിപ്പഴം,മൂക്കട്ടപ്പഴം,അമ്മൂമ്മപ്പഴം,മക്കളേെപ്പാറ്റി,പൂച്ചപ്പഴം, കൊരങ്ങന്പഴം,കുറുക്കന് പഴം തുടങ്ങിയ പേരുകളിലറിയപ്പെടുന്ന ഈ പഴം സര്‍വ്വരോഗ സംഹാരിയായ ഔഷധ സസ്യമാണെന്ന് പഴമക്കാര്‍ പറയുന്നു.പണ്ട് കാലത്ത് വയറനകത്തെ അള്‍സറിനെ സുഖപ്പെടുത്താന്‍ ഈ ചെടി ഉപയോഗിച്ചിരുന്നു.എല്ലുകളുടെ ശേഷി വര്ദധിപ്പിക്കാനും അനീമിയ തടയാനും,ക്യാന്‍സര്‍ കോശങ്ങളെ പതിരോധിക്കാനും ബിപികുറയ്ക്കാനും പല്ലുകളുടെയും വൃക്കയുടെയും ആരോഗ്യത്തിനുമെല്ലാം ഇത് നല്ലതാണ്.പൂടപ്പഴത്തില് കാല്‍സ്യം അടങ്ങിയിരിക്കുന്നതുകൊണ്ടാണ് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് നല്ലതാണെന്ന്് പറയുന്നത്.അയണ്‍ വിറ്റാമിന്‍ സി പൊട്ടാസ്യം,തുടങ്ങിവയും ഈ പഴത്തില്‍ അടങ്ങിരിക്കുന്നു.ആസ്മ,ത്വക് രോഗങ്ങള്‍,ഹിസ്റ്റീരിയ, തുടങ്ങിയ രോഗങ്ങള്‍ക്കും നല്ലതാണ്. ചെടി സമൂലം വെള്ളത്തില്‍ തിളപ്പിച്ച് കുടിച്ചാല്‍ കുട്ടികളിലെ വിരശല്യം മാറ്റാനും നല്ലതാണ്,ഇതിന്റെ ഇലയും തണ്ടും പിഴിഞ്ഞെടുക്കുന്ന നീര് സ്ത്രീകളിലെ വന്ധതയ്ക്ക് പരിഹാരമാകുന്നു.പാമ്പുകടിയേറ്റുണ്ടാകുന്ന മുറിവ് ഉണക്കാന്‍ ഇതിന്റെ ഇല പിഴിഞ്ഞെടുത്ത നീര് ഉപയോഗിക്കുന്നു. പലരാജ്യക്കാരും ചുമ വിരശല്യം ദഹനപ്രശ്നങ്ങള്‍ക്ക് നല്ലൊരു ഉപാധിയായിട്ട് ഉപയോഗിക്കുന്നു. ഹോമിയോ മരുന്നുകളിലും പൂടപ്പഴം ഉപയോഗിച്ച് വരുന്നു. രുചി, ദഹനം, പ്രതിരോധശേഷി എന്നിവ വര്‍ദ്ധിപ്പിക്കാനും ഈ കളച്ചെടിയ്ക്ക് ശേഷിയുണ്ട്. പാഷന്‍ഫ്രൂട്ടിന്റെ പൂവിനോട് സാദൃശ്യമുള്ള ഇവയുടെ ഗോലിയുടെ വലിപ്പമുള്ള കായ പൂടപോലുള്ള ഒരു ആവരണം കൊണ്ട് മൂടിയിരിക്കുന്നു.പാഷന്‍ഫ്രൂട്ടിന്റെ പഴം പോലെ ജല്ലികൊണ്ട് ആവരണം ചെയ്ത ഒരു കറുത്ത കുരു പൂടപ്പഴത്തിനുള്ളില്‍ കാണപ്പെടുന്നു.നേരിയ പുളികലര്‍ന്ന മധുരമാണ് ഇതിന്റെ രുചി.ആശുപത്രിയിലെ പി റ്റി എസ് ആയ ഹരികുമാര്‍ മറ്റക്കര തന്റെ പച്ചക്കറി തോട്ടതില്‍ വളര്‍ന്ന ഈ ചെടി പരിപാലിച്ച് വളര്‍ത്തിയെടുക്കുകയായിരുന്നു. ചെടിയുടെ ഗുണമറിഞ്ഞ് കൂടുതല്‍ പന്തല്‍ കെട്ടി പടര്‍ത്തി .നൂറുകണക്കിന് കായകള്‍ നിറഞ്ഞ് നില്ക്കുന്ന കാഴ്ച കാണാനും അതിന്റെ മധുരം നുകരാനും എത്തുന്നവര്‍ നിരവധിയാണ്.
പാലാ ജനറല്‍ ആശുപത്രിയിലെ കളച്ചെടി കൗതുകമാകുന്നു
ജോവാൻ മധുമല
0
Tags
Top Stories