രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ എംഎല്‍എ ഓഫീസിലേക്ക് എസ്എഫ്ഐ പ്രതിഷേധ മാര്‍ച്ച്


രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ എംഎല്‍എ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ച് എസ്എഫ്ഐ. രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കണം എന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. പ്രതിഷേധത്തില്‍ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. പൊലീസ് ബാരിക്കേട് മറികടന്ന് അകത്തു കടക്കാനാണ് പ്രവര്‍ത്തകരുടെ ശ്രമം. ഇവര്‍ക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

രാഹുലിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് കഴിഞ്ഞ ദിവസം ഉയര്‍ന്നു വന്നത്. ഇതിനെ തുടര്‍ന്ന് രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചിരുന്നു. എംഎല്‍എ സ്ഥാനം രാജിവെക്കണം എന്നാവശ്യപ്പെട്ടാണ് നിലവില്‍ എസ്എഫ്ഐ പ്രതിഷേധം.

أحدث أقدم