ആലപ്പുഴ : കറി വയ്ക്കാന്‍ വാങ്ങിയ മീന്‍ വൃത്തിയാക്കുന്നതിനിടയില്‍ മീനിന്റെ വയറ്റില്‍ പാമ്പിനെ കണ്ടാല്‍ എന്തായിരിക്കും നിങ്ങളുടെ അവസ്ഥ.ആ മീന്‍ എപ്പോ എടുത്ത് കളഞ്ഞെന്ന് നോക്കിയാല്‍ മതി അല്ലേ.എന്നാലും അങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് ചിന്തിക്കാന്‍ വരട്ടെ..ആലപ്പുഴ സ്വദേശി സനോജിന്റെ വീട്ടില്‍ അങ്ങനെ ഒരു സംഭവമാണ് ഉണ്ടായത്. പക്ഷെ മീന്‍ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയതല്ലെന്ന് മാത്രം.
വീടിന് സമീപത്തെ പാടത്ത് നിന്ന് 900 ഗ്രാം തൂക്കമുള്ള വരാലിനെ സനോജ് ചൂണ്ടയിട്ട് പിടിച്ചിരുന്നു. ഈ വരാലിനെ കറിവയ്ക്കാനായി വെട്ടിയപ്പോഴാണ് വയറ്റില്‍ നിന്ന് മൂര്‍ഖന്‍ പാമ്പ് പാത്രത്തില്‍ വീണത്. പാമ്പിന്റെ തൊലി അഴുകി തുടങ്ങിയിരുന്നുവത്രേ. പാമ്പിന്റെ തലയിലെ അടയാളം കണ്ടാണ് മൂര്‍ഖനാണെന്ന് വീട്ടുകാര്‍ തിരിച്ചറിഞ്ഞ്.