
ആലപ്പുഴ: കായംകുളത്ത് ലഹരിമരുന്നുമായി അതിഥി തൊഴിലാളി പിടിയിൽ. അസം സ്വദേശിയായ ഇയാസിൻ അലി എന്നയാളാണ് ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് കായംകുളം ചേരാവള്ളി ഭാഗത്ത് നടത്തിയ എക്സൈസ് പരിശോധനയിൽ ബ്രൗൺ ഷുഗറുമായി കുടുങ്ങിയത്.
ഇയാളിൽ നിന്നും 7.22 ഗ്രാം ബ്രൗൺ ഷുഗർ പിടികൂടി. അന്യസംസ്ഥാനത്ത് നിന്ന് കേരളത്തിലേക്ക് കൊണ്ട് വന്നു ചില്ലറ വിൽപ്പന നടത്താനായാണ് ബ്രൗൺ ഷുഗർ എത്തിച്ചതെന്ന് എക്സൈസ് അറിയിച്ചു.