എം.എൽ.എ ഐ .സി ബാലകൃഷ്ണനെ കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റിൽ നിന്ന് പുറത്താക്കി


        

സർവകലാശാലയുടെ യോഗങ്ങളിൽ പങ്കെടുക്കാത്തതിന്റെ പേരിൽ കോൺഗ്രസ് എംഎൽഎ ഐ സി ബാലകൃഷ്ണനെ കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റിൽ നിന്ന് പുറത്താക്കി. തുടർച്ചയായി മൂന്ന് യോഗങ്ങളിൽ പങ്കെടുക്കാതെ വന്നതോടെയായിരുന്നു നടപടി. സർവകലാശാലയുടെ ചട്ടത്തിൽ പറയുന്നത് പ്രകാരം തുടർച്ചയായി മൂന്ന് യോഗങ്ങളിൽ പങ്കെടുത്തില്ലെങ്കിൽ പുറത്താക്കാനാകും എന്നത് സ്വാഭാവിക നടപടിയാണ്. സർവകലാശാലയുടെ അടുത്ത് നടന്ന 7 യോഗങ്ങളിലോ ഓൺലൈൻ യോഗങ്ങളിലോ ഐ സി ബാലകൃഷ്ണൻ എംഎൽഎ പങ്കെടുത്തിരുന്നില്ല. ഇതേത്തുടർന്നാണ് നടപടി എടുത്തത്.

അതേസമയം സെനറ്റിലേക്ക് തന്നെ തിരികെ എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഐ സി ബാലകൃഷ്ണൻ എംഎൽഎ സർവകലാശാല രജിസ്ട്രാർക്ക് കത്ത് നൽകിയിരുന്നു. പക്ഷെ ശനിയാഴ്ച ചേർന്ന യോഗത്തിൽ ഇത് പരിഗണിച്ചില്ല. വരാനിരിക്കുന്ന സെനറ്റ് യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട് ചർച്ച നടക്കും. ചർച്ചയിൽ ​ഭൂരി​ഭാ​ഗം സെ​ന​റ്റം​ഗ​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തെ തി​രി​ച്ചെ​ടു​ക്കു​ന്ന​തി​ന് അനുമതി നൽകിയാൽ മാത്രം അദ്ദേഹത്തിന് തന്റെ അംഗത്വം പുനഃസ്ഥാപിക്കാൻ കഴിയും.


        

Previous Post Next Post